FLASH NEWS

അസഭ്യ വിളികൾ വേണ്ട : പൊലീസിന് കർശന നിർദ്ധേശം നൽകി ഹൈക്കോടതി

WEB TEAM
January 20,2024 09:13 AM IST

കൊച്ചി :  പൊതു ജനങ്ങളെ 'എടാ’, ‘പോടാ’, ‘നീ’ എന്നൊക്കെ വിളിയ്ക്കുന്നത് പൊലീസ് മതിയാക്കണമെന്നു ഹൈക്കോടതിയുടെ നിർദ്ധേശം.‘ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ; ആരും ആരുടെയും താഴെയല്ല.പോലീസ് ജനങ്ങളോടു മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാൻ വീണ്ടും സർക്കുലർ ഇറക്കണം' - കോടതി വ്യക്തമാക്കി.ഓൺലൈനായി കോടതിയിൽ ഹാജരായ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഇക്കാര്യം ഉറപ്പു നൽകിയിട്ടുണ്ട്.പാലക്കാട് ആലത്തൂർ സ്റ്റേഷനിലെ എസ്ഐ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഇടപെട്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി. ആരോപണ വിധേയനായ എസ്ഐ വി.ആർ.റിനീഷിനെ താക്കീതോടെ സ്ഥലംമാറ്റിയെന്നും വകുപ്പു തല അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയുണ്ടാകുമെന്നും ഡിജിപി കോടതിയെ അറിയിച്ചു.

തുടർനടപടികളിലെ പുരോഗതി വിലയിരുത്താനായി കേസ് ഫെബ്രുവരി ഒന്നിനു വീണ്ടും പരിഗണിയ്ക്കും.അപകടത്തിൽപ്പെട്ട വാഹനം വിട്ടുകിട്ടാനുള്ള കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഡ്വ.ആക്വിബ് സുഹൈലിനോടു പൊലീസ് മോശമായി പെരുമാറുന്ന ദൃശ്യങ്ങൾ  പുറത്തുവന്നിരുന്നു.മറ്റുള്ളവർ ചെറുതാണെന്നു കരുതുന്നതു കൊണ്ടാണ് ഇങ്ങനെയൊക്കെ പെരുമാറാനാകുന്നതെന്നും ദേഷ്യമൊക്കെ സിനിമയിലേ പറ്റൂ എന്നും കോടതി പറഞ്ഞു.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.